എറണാകുളം: വനിതാ ശിശുവികസന വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി ശനിയാഴ്ചകളിൽ സംഘടിപ്പിച്ചുവരുന്ന പാരന്റിംഗ് ക്ലിനിക്കുകൾ ഇനിമുതൽ വെള്ളിയാഴ്ചകളിൽ നടത്തും. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വാരാന്ത്യ ലോക്ക്ഡൗൺ ഒഴിവാക്കുന്നതുവരെ ഈ മാറ്റം തുടരും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പാരന്റിംഗ് ക്ലിനിക്കുകളുടെ പ്രവർത്തനം. കണ്ടെയ്ൻമെന്റ് സോണുകളിൽ പാരന്റിംഗ് ക്ലിനിക്കുകൾ പ്രവർത്തിക്കില്ലെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫിസർ അറിയിച്ചു.
എറണാകുളം: പാരന്റിംഗ് ക്ലിനിക്കുകൾ ഇനിമുതൽ വെള്ളിയാഴ്ചകളിൽ
