തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സാനിട്ടേഷൻ വർക്കർ തസ്തികയിൽ നിയമനം നടത്തുന്നതിന് മേയ് 4, 5, 7, 10, 11 തിയതികളിൽ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടത്താനിരുന്ന അഭിമുഖം കോവിഡ് 19 രൂക്ഷമായതിനെ തുടർന്ന് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ മാറ്റിവച്ചതായി പ്രിൻസിപ്പൽ അറിയിച്ചു.