സൺ ഓഫ് ആലിബാബ നാല്പത്തിയൊന്നാമന്റെ മോഷൻ പോസ്റ്റർ റിലീസായി

സൺ ഓഫ് ആലിബാബ നാല്പത്തിഒന്നാമന്റെ 75 സെക്കൻഡ് ദൈർഘ്യമുള്ള മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ഒരു ഷാഡോ രൂപത്തിൽ നായകനായ നാല്പത്തിയൊന്നാമനെ കാണിച്ചുകൊണ്ട് അവസാനിക്കുന്ന മോഷൻ പോസ്റ്ററിൽ ശിവജി ഗുരുവായൂർ , ചാളമേരി , ദിനേഷ് പ്രഭാകർ , ശശി കലിംഗ, ബിനീഷ് ബാസ്റ്റിൻ, ലിഷോയ്, വി.കെ ബൈജു അനീഷ് രവി , കിരൺ രാജ് തുടങ്ങിയ താരങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്.

ഈ ചിത്രത്തിൽ നാല്പത്തിയൊന്നാമനായി വരുന്ന കഥാപാത്രമായ മലയാളത്തിലെ യുവതാരം ആരാണ് എന്ന് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. സുനിൽ സുഗത , അനിയപ്പൻ, പ്രൊഫസർ അലിയാർ, തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ചായാഗ്രഹണം നജീബ് ഷാ, കഥ വിവി വിനയൻ , സഹസംവിധാനം ഫൈറൂസ് കമറുദ്ദീൻ, നീതു, പ്രൊഡക്ഷൻ കൺട്രോളർ ബിനീഷ് കുട്ടൻ,എന്നിവർ നിർവഹിക്കുന്നു.

ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ , നെജീബലി എന്നിവർ എഴുതിയ വരികൾക്ക് ശബരീഷ് കെ സംഗീതം പകർന്നുകൊണ്ട് രശ്മി സതീഷ് , ഇമ്രാൻഖാൻ , നസീർ മിന്നല്ലെ എന്നിവർ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →