ലൗവിൻറെ കഥ പറഞ്ഞു തമിഴിൽ വിജയ് സേതുപതി എത്തുന്നു.

കൊച്ചി : ആഷിക് ഉസ്മാന്റ നിർമാണത്തിൽ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ടോക്സിക് റിലേഷൻഷിപ്പ് പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ച മലയാളത്തിലെ ആദ്യത്തെ കോമഡി സൈക്കോളജിക്കൽ വിഭാഗത്തിലുള്ള ചിത്രമായിരുന്നു ലൗവ് . വളരെയധികം നിരൂപക പ്രശംസ നേടിയ ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും രജീഷ വിജയനുമാണ് പ്രധാന വേഷത്തിൽ എത്തിയത്.

ഇപ്പോഴിതാ തമിഴിലെ ഒരു വമ്പൻ നിർമ്മാണ കമ്പനി കരാർ ഉറപ്പിച്ചു കൊണ്ട് ലൗവ് തമിഴ് പതിപ്പിന് ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. തമിഴ് പതിപ്പിൽ വിജയ് സേതുപതി നായകനായ എത്തുന്നതെന്നും അതോടൊപ്പം തന്നെ മികച്ച അഭിനേതാക്കൾ കൂടി അണിനിരക്കുന്നു എന്നുമാണ് റിപ്പോർട്ടുകൾ .

ഇന്നത്തെ സമൂഹത്തിൻറെ ടോക്സിക് റിലേഷൻഷിപ്പ് പ്രശ്നങ്ങളും ദാമ്പത്യവും കൈകാര്യം ചെയ്ത സിനിമ മികച്ചൊരു സൈക്കോളജിക്കൽ ത്രില്ലർ അനുഭവം തന്നെയായിരുന്നു.

ചായാഗ്രഹണം ജംഷീദ് ഖാലിദ്, എഡിറ്റിംഗ് നൗഫൽ അബ്ദുള്ള, സംഗീതം നേഹ നായർ , യാക്സൺ ഗാരി എന്നിവർ നിർവ്വഹിച്ചിരിക്കുന്നഈ ചിത്രത്തിൻറെ ക്ലൈമാക്സ് രംഗം മാത്രമാണ് ഔട്ട്ഡോറിൽ ഷൂട്ട് ചെയ്തിരിക്കുന്നത്.

കോവിഡ് പ്രതിസന്ധികൾക്കിടയിൽ ലോക്ഡൗണിൽ പരിമിതമായ സാഹചര്യങ്ങളിൽ ചിത്രീകരിച്ച ഈ സിനിമ ബാക്കി 95 ശതമാനവും ഒരു ഫ്ളാറ്റിനുള്ളിൽ ആണ് ചിത്രീകരണം നടക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →