പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ജില്ലയിലെ തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ നിയോജക മണ്ഡലങ്ങളിലെ കൗണ്ടിംഗ് ഹാളുകളിലേക്കു നിയോഗിക്കപ്പെട്ടിട്ടുള്ള കൗണ്ടിംഗ് ഏജന്റുമാര്‍ക്കുള്ള ആന്റിജന്‍ ടെസ്റ്റ് ജില്ലാ ഭരണകേന്ദ്രം, ആരോഗ്യവകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 30 വെള്ളിയാഴ്ച നടക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
നിയോജക മണ്ഡലം, സമയം, പരിശോധനാ കേന്ദ്രം എന്ന ക്രമത്തില്‍ ചുവടെ:-
തിരുവല്ല- രാവിലെ 9.30-12.30, തിരുവല്ല താലൂക്ക് ആശുപത്രി.
റാന്നി- രാവിലെ 9.30-12.30, റാന്നി താലൂക്ക് ആശുപത്രി.
ആറന്മുള- രാവിലെ 9.30-12.30, സി.എഫ്.എല്‍.ടി.സി മുത്തൂറ്റ് കോഴഞ്ചേരി (മുത്തൂറ്റ് നഴ്സിംഗ് ഹോസ്റ്റല്‍).
കോന്നി- രാവിലെ 9.30-12.30, പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം.
അടൂര്‍- രാവിലെ 9.30-12.30, അടൂര്‍ വൈ.എം.സി.എ ഹാള്‍.

