ആലപ്പുഴ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അരൂക്കുറ്റി ഗ്രാമപഞ്ചായത്തില്‍ ടെലി മെഡിസിന് സംവിധാനവും 24മണിക്കൂര്‍ കോള്‍ സെന്ററും പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് ബാധിതര്‍ക്കും അവരുടെ വീടുകളിലെ ഏതാവശ്യത്തിനും കോള്‍ സെന്ററിലേക്ക് വിളിക്കാം. കോവിഡ് ബാധിതരുടേയും ക്വാറന്റൈനില്‍ കഴിയുന്നവരുടേയും വിവരങ്ങള്‍ ദിവസേന കോള്‍ സെന്ററില്‍ നിന്നും വിളിച്ച് തിരക്കും. കോള്‍ സെന്റര്‍ വഴി മെഡിക്കല്‍ സേവനവും ലഭിക്കും. മരുന്ന്, ഭക്ഷണ വിതരണം തുടങ്ങിയ സൗകര്യങ്ങളും കോള്‍ സെന്ററിലൂടെ ലഭിക്കും. വാക്സിന് രജിസ്ട്രേഷനാവശ്യമായ സഹായവും കോള്‍ സെന്ററില്‍ നിന്നും ലഭിക്കും. കോള്‍ സെന്റര്‍ നമ്പര്‍: 0478 2961338, 9846058188, 9645567577,9495072852.
കോവിഡ് രോഗികള്‍ക്കും ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടിലിരുന്ന് വൈദ്യസഹായം തേടുന്നതിനായി ഗ്രാമപഞ്ചായത്തിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് ടെലിമെഡിസിന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി): 7594041665, മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം): 9961143396,
മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ): 9188109352.
ആലപ്പുഴ: കോവിഡ് ബാധിതര്‍ക്ക് സഹായമേകി അരൂക്കുറ്റിയിലെ കോള്‍ സെന്റര്‍
