പൊതു, സ്വകാര്യ, സഹകരണ മേഖലകളിലെ വളം കമ്പനികളുടെ പ്ലാന്റുകളിൽ ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള സാധ്യതകൾ ആരായുന്നത് സംബന്ധിച്ച് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത രാസവസ്തുക്കൾ, രാസവളങ്ങൾ എന്നിവയുടെ സഹമന്ത്രി ശ്രീ മൻസുഖ് മണ്ഡാവിയ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു കൂട്ടി.
ഓക്സിജൻ ഉൽപാദന ശേഷി പുന ക്രമീകരിച്ച് ആശുപത്രികളിലേക്ക് മെഡിക്കൽ ഗ്രേഡ് ഓക്സിജൻ വിതരണം വർദ്ധിപ്പിച്ച് ഈ പകർച്ചവ്യാധി സമയത്ത് സമൂഹത്തെ സഹായിക്കാൻ രാസവള കമ്പനികളോട് ശ്രീ മണ്ഡാവിയ ആവശ്യപ്പെട്ടു. രാസവള കമ്പനികൾ ഈ സംരംഭത്തെ സ്വാഗതം ചെയ്യുകയും രാജ്യത്തെ കോവിഡ്-19 സാഹചര്യത്തിനെതിരെ പോരാടാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ ശ്രമങ്ങളിൽ പങ്കുചേരാൻ താൽപര്യം കാണിക്കുകയും ചെയ്തു.
യോഗത്തിന്റെ ഫലം ഇപ്രകാരമാണ് :
ഗുജറാത്തിലെ കലോൽ യൂണിറ്റിൽ മണിക്കൂറിൽ 200 ക്യുബിക് മീറ്റർ ശേഷിയുള്ള ഓക്സിജൻ പ്ലാന്റ് ഇഫ്കോ സ്ഥാപിക്കുന്നുണ്ട് . അതിന്റെ മൊത്തം ശേഷി പ്രതിദിനം 33,000 ക്യുബിക് മീറ്റർ ആയിരിക്കും. ഗുജറാത്ത് സ്റ്റേറ്റ് ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് ( ജിഎസ്‌എഫ്‌സി ) തങ്ങളുടെ പ്ലാന്റുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തി ദ്രാവക ഓക്സിജൻ വിതരണം ചെയ്യാൻ തുടങ്ങി. വായു വിഭജന യൂണിറ്റ് ആരംഭിച്ചതിനുശേഷം മെഡിക്കൽ ആവശ്യങ്ങൾക്കായി ദ്രാവക ഓക്സിജന്റെ വിതരണവും ഗുജറാത്ത് നർമദ വാലി ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് (ജിഎൻഎഫ്‌സി) ആരംഭിച്ചു.ജിഎസ്‌എഫ്‌എസും ജിഎൻഎഫ്‌സിയും അവരുടെ ഓക്സിജൻ ഉൽപാദന ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചു.
മറ്റ് വളം കമ്പനികൾ സിഎസ്‌ആർ ധനസഹായത്തിലൂടെ രാജ്യത്തെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ആശുപത്രികളിലും പ്ലാന്റുകളിലും മെഡിക്കൽ പ്ലാന്റുകൾ സ്ഥാപിക്കും.
ഈ നടപടികൾ വഴി കോവിഡ് രോഗികൾക്ക് പ്രതിദിനം ഏകദേശം 50 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ വളം പ്ലാന്റുകൾ വഴി ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മൂലം വരും ദിവസങ്ങളിൽ രാജ്യത്തെ ആശുപത്രികളിലേക്കുള്ള മെഡിക്കൽ ഗ്രേഡ് ഓക്സിജൻ വിതരണം വർദ്ധിക്കും .

