വാക്സിൻ ക്ഷാമം രൂക്ഷം, പതിനെട്ടിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്‌സിനേഷൻ മെയ് 1 മുതൽ തന്നെയെന്ന് കേന്ദ്രം, രജിസ്‌ട്രേഷൻ നടപടികൾ ഏപ്രിൽ 28 ന് തുടങ്ങും

ന്യൂഡൽഹി: നേരത്തേ പ്രഖ്യാപിച്ചതുപോലെ പതിനെട്ടിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്‌സിനേഷൻ മെയ് 1 നു തന്നെ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സിൻ ക്ഷാമമുണ്ടെന്ന് സംസ്ഥാനങ്ങൾ പരാതിപ്പെട്ടിട്ടുണ്ട് എങ്കിലും മുൻ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്നാണ് കേന്ദ്ര നിലപാട്.
അതേ സമയം ,പതിനെട്ടിന് മുകളിൽ പ്രായമുള്ളവർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾക്ക് ഏപ്രിൽ 28 ബുധനാഴ്‌ച തുടക്കമാകും.

രജിസ്‌ട്രേഷൻ നടപടികൾക്ക് തുടക്കമാകുമെങ്കിലും മേയ് ഒന്നിന് വക്‌സിനേഷൻ സാധ്യമാണോ എന്ന കാര്യത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് അവ്യക്തതയുണ്ട്. ചത്തീസ്ഗഡ്, രാജസ്ഥാൻ, ജാർഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥനങ്ങൾ വാക്‌സിന്റെ ലഭ്യത കുറവുകൊണ്ട് മേയ് 1 ന് വാക്‌സിനേഷൻ ആരംഭിക്കാനാകില്ലെന്ന നിലപാടിലാണ്. കേരളം ആന്ധ്രാപ്രദേശ്, ബംഗാൾ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ കൂടുതൽ വാക്‌സിൻ കിട്ടിയില്ലെങ്കിൽ ദൗത്യം തടസപ്പെടും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →