ഓൺലൈൻ മദ്യവിൽപ്പനയിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് വകുപ്പ്

തിരുവനന്തപുരം: ഓൺലൈൻ മദ്യവിൽപ്പനയിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് വകുപ്പ്. നിലവിൽ ഒരു ബദൽ മാർഗവും ആലോചനയിലില്ലെന്നും എക്സൈസ് കൂട്ടിച്ചേർത്തു.

ആപ്പ് ഉൾപ്പെടെ ഒന്നും പരിഗണനയില്ലെന്നും കൊവിഡ് വ്യാപനം തടയുന്നതിനൈണ് പ്രഥമ പരിഗണനയെന്നും എക്സൈസ് വകുപ്പ് 27/04/21 ചൊവ്വാഴ്ച വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചൊവ്വാഴ്ച മുതൽ കർശന നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാ​ഗമായി ബാറുകൾക്ക് പൂട്ട് വീണിരുന്നു. ബാറുകൾക്ക് പുറമെ ബിവറേജസ് ഔട്ട്ലെറ്റുകൾക്കും പ്രവർത്തിക്കാൻ അനുമതിയില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →