കോവിഡ് ഗുരുതരമല്ലാതാകാന്‍ വാക്സിന്‍ സഹായകരം

ബത്തേരി: കോവിഡ് വാക്സിനേഷന് ശേഷവും വളരെ ചെറിയ ശതമാനം ആളുകളില്‍ വൈറസ് ബാധയുണ്ടാകാറുണ്ടെങ്കിലും അത്തരക്കാര്‍ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വാക്സിനേഷന്‍ സഹായകരമാണെന്ന് ജില്ലാ ആര്‍.സി.എച്. ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍ വ്യക്തമാക്കി. സ്വാഭാവികമായ പ്രതിരോധശേഷി വാക്സിനേഷന്‍ മൂലം ആര്‍ജിക്കുന്നതിനാലും നലവില്‍ കോവിഡിനെതിരെ ഫലപ്രദമായ പ്രതിരോധം വാക്സിനേഷന്‍ ആണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മെയ് ഒന്നാം തീയതി മുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ വയനാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ സംഘടിപ്പിച്ച വെബ്ബിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുല്‍ത്താന്‍ ബത്തേരി സെന്‍റ് മേരീസ് കോളേജ് എന്‍.സി.സി. യൂണിറ്റുമായി സഹകരിച്ച് നടത്തിയ വെബ്ബിനാര്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊ. ജോണ്‍ മത്തായി ഉദ്ഘാടനം ചെയ്തു. വാക്സിനേഷനെക്കുറിച്ച് പങ്കെടുത്തവര്‍ക്കുള്ള സംശയങ്ങള്‍ക്ക് ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍ മറുപടി നല്‍കി. എന്‍.സി.സി വയനാട് 5 കെ. ബറ്റാലിയന്‍ കമാന്‍റിംഗ് ഓഫീസര്‍ കേണല്‍ സി.എസ്.ബി. മൂര്‍ത്തി മുഖ്യ പ്രഭാഷണം നടത്തി. 5 കെ ബറ്റാലിയന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കേണല്‍ അതുല്‍ മൈതാനി ആശംസയറിയിച്ചു. ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ശ്രീ പ്രജിത്ത് കുമാര്‍ എം.വി. സ്വാഗതും ലഫ്റ്റനന്‍റ് ഡോ. പ്രമോദ് കെ.എസ് നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →