ലോക്ഡൗൺ കാലത്തെ ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ടുകൾ നടത്തിയ മലയാള നടിയാണ് അനുശ്രീ . ഇപ്പോഴിതാ കേരള പെണ്ണായി അണിഞ്ഞൊരുങ്ങാൻ തനിക്ക് എപ്പോഴും ഇഷ്ടമാണെന്ന് പറഞ്ഞു കൊണ്ട് സാരിയും ദാവണിയും അണിഞ്ഞുള്ള ഒരുപിടി ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നു.
നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന അനുശ്രീയെ വ്യത്യസ്തങ്ങളായ നിരവധി ഫോട്ടോഷൂട്ടുകളിൽ നമ്മൾ കണ്ടതാണ്.
അടുത്തിടെ കൊച്ചിയിലെ കാക്കനാട് അനുശ്രീ വാങ്ങിയ പുതിയ ഫ്ലാറ്റിന്റെവിശേഷങ്ങൾ പങ്കു വച്ചുകൊണ്ടുള്ള ഒരു വീഡിയോയും ആരാധകർക്കായി ഷെയർ ചെയ്തിരുന്നു. പൊതുവേ ഫ്ലാറ്റ് ലൈഫ് അത്ര ഇഷ്ടമില്ലെങ്കിലും ജോലിയുടെ സൗകര്യാർത്ഥം ആണ് കൊച്ചിയിൽ പുതിയ ഫ്ലാറ്റ് വാങ്ങാമെന്ന് തീരുമാനിച്ചതെന്നാണ് അനുശ്രീ പറയുന്നത്.