കുറച്ചു മാസങ്ങൾക്കു മുൻപേ സാമന്ത നടത്തുന്ന ചാറ്റ് ഷോയുടെ ലൊക്കേഷനിൽ ഗാർഹിക പീഡനത്തിന് ഇരയായ കവിത എന്ന ഓട്ടോ ഡ്രൈവർ വന്നിരുന്നു. തൻറെ ആരാധികയായ കവിത തൻറെ ആരാധികയായ കവിതക്ക് മാരുതി സുസുക്കി ഡിസയർ സമ്മാനിച്ചിരിക്കുകയാണ് സമാന്ത .
ഈ വർഷമാദ്യം ഒരു ടെലിവിഷൻ പരിപാടിക്കിടെ കവിതയ്ക്ക് ക്യാബ് ബിസിനസ് തുടങ്ങാൻ കാർ സമ്മാനിക്കുമെന്ന് താരം പറഞ്ഞിരുന്നു.
അച്ഛനും അമ്മയും മരിച്ചതിനുശേഷം ഏഴ് സഹോദരിമാർക്കും ആശ്രയം കവിത മാത്രമാണ് എന്നും
തൻറെ ജീവിത ചുറ്റുപാടുകളും കോവിഡ് ലോക്ഡൗൺ കാലത്ത് അനുഭവിച്ച പ്രതിസന്ധിയും എല്ലാം കവിത പറഞ്ഞിരുന്നു.
കവിതയുടെ കഥകേട്ടതിന് ശേഷം ഒരു കാർ വാങ്ങി തരാമെന്ന് പറഞ്ഞ സമാന്ത പന്ത്രണ്ടര ലക്ഷം രൂപ വിലവരുന്ന മാരുതി സുസുക്കി ഡിസയർ കവിതക്ക് സമ്മാനിക്കുകയും ചെയ്തു.