കൊറോണാ ബോധവല്‍ക്കരണ കാര്‍ട്ടൂണ്‍ പ്രദര്‍ശനം കട്ടപ്പനയില്‍

കട്ടപ്പന: കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗവും, ഇല നേച്ചര്‍ ക്ലബ്ബ്‌, കിക്ക്‌ഔട്ട്‌ കൊറോണാ കാമ്പയിന്‍ എന്നീ സംഘനകളും സംയുക്തമായി കൊറോണാ ബോധവല്‍ക്കരണ കാര്‍ട്ടൂണ്‍ പ്രദര്‍ശനം നടത്തുന്നു. പ്രശസ്‌ത കാര്‍ട്ടൂണിസ്‌റ്റ്‌ സജിദാസ്‌ മോഹനന്റെ ഹോട്ട്‌സ്‌പോട്ട്‌ എന്ന കാര്‍ട്ടൂണ്‍ സമാഹാരമാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. 26.04.2021 തിങ്കളാഴ്‌ച രാവിലെ 9.30 മുതല്‍ കട്ടപ്പന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിട്ടാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശനത്തിന്റെ ഉദ്‌ഘാടനം ഗാന്ധിസക്വയറില്‍ കട്ടപ്പന നഗരസഭ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ ആറ്റ്‌ലി പി ജോണ്‍ നിര്‍വഹിക്കും. മാധ്യമ പ്രവര്‍ത്തകന്‍ എം.സി.ബോബന്‍ മുഖ്യ പ്രഭാഷണം നടത്തും. ഇല നേച്ചര്‍ക്ലബ്ബ്‌ സെക്രട്ടറി വിഎസ്‌ രാജേഷ്‌, കിക്കഔട്ട്‌ കൊറോണാ കാമ്പയിന്‍ കോ-ഓര്‍ഡിനേറ്റര്‍ റോബിന്‍ സെബാസ്‌റ്റിയന്‍ എന്നിവര്‍ നേതൃത്വം വഹിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →