തന്റെ സിനിമകളായ ഏപ്രിൽ 18 വിജയവും ഏപ്രിൽ 19 പരാജയവും ആവാനുള്ള കാരണം വ്യക്തമാക്കി ബാലചന്ദ്രമേനോൻ

മലയാളത്തിലെ രണ്ട് പ്രശസ്ത നടിമാരായ ശോഭനയും നന്ദിനിയും അഭിനയിച്ച സിനിമയാണ് ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 ഏപ്രിൽ 19. ഇതിൽ ശോഭനയുടെ ഏപ്രിൽ 18 വിജയവും നന്ദിനിയുടെ ഏപ്രിൽ 19 പരാജയവും ആയ കാരണത്തെക്കുറിച്ച് ഒരു ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ് ബാലചന്ദ്രമേനോൻ , ബാലചന്ദ്രമേനോന്റെ വാക്കുകളിങ്ങനെ.. ഏപ്രിൽ 18 എന്ന സിനിമ പോലെയല്ല ഏപ്രിൽ 19. അതിന്റെ ട്രീറ്റ്മെന്റ് മറ്റൊരു തരത്തിൽ ആയിരുന്നു. ഏപ്രിൽ 19 ആളുകൾ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അത് ഇറങ്ങിയ സമയത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അത് എന്റെ വീഴ്ച തന്നെയാണ്.

ഏപ്രിൽ 18 വിവാഹം കഴിഞ്ഞുള്ള ഒരു ജീവിതമാണ് കാണിച്ചിരുന്നെങ്കിൽ ഏപ്രിൽ 19 ആയപ്പോൾ അന്ധയായ ഒരു മോളും ഒക്കെയുള്ള കുടുംബത്തിലെ ധനാഢ്യനായ ഒരു മനുഷ്യൻറെ ഹോം സിക്ക്നെസ്സ് ഒക്കെ കാണിച്ചപ്പോൾ അത് ജനങ്ങൾക്ക് പിടിക്കാൻ പറ്റിയില്ല. പക്ഷേ എനിക്ക് ഏപ്രിൽ 18 മാത്രം എടുത്താൽ പോരല്ലോ. ഒരു സിനിമ ഇറങ്ങുമ്പോൾ അത് വിജയിക്കുമോ ഇല്ലയോ എന്ന ടെൻഷൻ ഒന്നും എനിക്ക് ഉണ്ടാവാറില്ല. എന്റെ സിനിമ തീർന്നു കഴിയുമ്പോൾ അതിന്റെ ഫൈനൽ കോപ്പി ഞാൻ കണ്ടു കഴിഞ്ഞ് ഞാൻ തന്നെ ഒരു വിധിയെഴുതും. ശേഷം തിയേറ്ററിൽ പോയി സിനിമ കാണുമ്പോൾ ആദ്യത്തെ ഏതെങ്കിലുമൊരു ഷോ മറവിൽ നിന്നുകൊണ്ട് പ്രേക്ഷകരോടൊപ്പം കാണും . ഞാൻ ഉദ്ദേശിച്ച പോലെ ഒരു എഫക്ട് പ്രേക്ഷകരിൽ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഞാൻ ആ സിനിമ അവിടെ മറക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →