നേപ്പാളിലെ മുന്‍രാജാവിനും രാജ്ഞിക്കും കോവിഡ്‌ സ്ഥിരീകരിച്ചു

കാഠ്‌മണ്ഡു.: ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത്‌ മടങ്ങിയ നേപ്പാള്‍ മുന്‍രാജാവ്‌ ഗ്യാനേന്ദ്ര ഷാ(73)യ്‌ക്കും രാജ്ഞി കോമള്‍ ഷാ(70) ക്കും കോവിഡ്‌ സ്ഥിരീകരിച്ചു. ഇരുവരും ഹര്‍കി പൗരിയിലെ പുണ്യ സ്‌നാനത്തിലും പങ്കെടുത്തിരുന്നു. ഇന്ത്യയില്‍ നിന്ന്‌ മടങ്ങിയെത്തിയശേഷം നടത്തിയ പിസിആര്‍ പരിശോധനയിലാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. നേപ്പാളിലേക്ക്‌ മടങ്ങിയെത്തിയ മുന്‍ രാജാവിനേയും രാജ്ഞിയേയും സ്വീകരിക്കാന്‍ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിനായി കോണ്‍ടാക്ട്‌ ട്രെയ്‌സിംഗ്‌ ആരംഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →