തൃശൂര്‍: തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്നുവരുന്ന കോവിഡ് 19 മെഗാ വാക്സിനേഷന്‍ ക്യാംപ് തൃശൂര്‍ പൂരം ദിനമായ 23.04.2021 വെളളിയാഴ്ച പ്രവര്‍ത്തിക്കുന്നതല്ല. കൂടാതെ ഇനി മുതല്‍ ടൗണ്‍ ഹാളില്‍ വാക്സിനേഷനായി വരുന്നവര്‍ക്ക് മുന്‍കൂട്ടി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്ത് സമയം ലഭിച്ചെങ്കില്‍ മാത്രമേ വാക്സിന്‍ എടുക്കാന്‍ സാധിയ്ക്കുകയുളളൂ എന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയ്ക്കുന്നു.