ന്യൂഡല്‍ഹി: റംഡെസിവിര്‍ ജീവന്‍രക്ഷാ ഔഷധമല്ലെന്നും അനാവശ്യമായി ഉപയോഗിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍. ആശുപത്രിയില്‍ ഓക്‌സിജന്‍ സഹായത്തോടെ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് അടിയന്തരഘട്ടത്തില്‍, പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമാണു റംഡെസിവിര്‍ നല്‍കുന്നത്. വീട്ടില്‍ കഴിയുന്നവര്‍ക്ക് ഒരു കാരണവശാലും ഇതു നല്‍കരുത്. ഈ മരുന്ന് മരണനിരക്ക് കുറയ്ക്കുമെന്ന് തെളിഞ്ഞിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു.കോവിഡ് വ്യാപനം കൂടുന്നതിനൊപ്പം റംഡെസിവിറിന്റെ ഉപയോഗവും കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.രോഗികളില്‍ ആന്റിെവെറല്‍ മരുന്നായ റംഡെസിവിര്‍ പ്രയോജനപ്പെടുന്നുണ്ടെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. അത് മരണനിരക്കു കുറയ്ക്കാനുള്ള അത്ഭുത മരുന്നല്ല. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും നിസാര ലക്ഷണങ്ങളുള്ളവര്‍ക്കും കൊടുത്തിട്ടു കാര്യമില്ലെന്നും ഡോ. ഗുലേറിയ പറഞ്ഞു.
റംഡെസിവിര്‍ ജീവന്‍രക്ഷാ ഔഷധമല്ല: മുന്നറിയിപ്പുമായി കേന്ദ്രം
