കൊച്ചി: ചുരുങ്ങിയ ചിത്ര കാലംകൊണ്ട് ബോൾഡ് ആയ നായികയായി മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് നിമിഷ സജയൻ . ശക്തമായ കഥാപാത്രങ്ങൾ വിശ്വസിച്ച് ഏൽപ്പിക്കുന്ന നടിയായി നിമിഷ ഇതിനകം തന്നെ മാറിക്കഴിഞ്ഞിട്ടുണ്ട്. നിമിഷ ചെയ്ത കഥാപാത്രങ്ങൾ ആവാം ഇതിനു കാരണം.
സ്വന്തം സ്വഭാവം ഒരിക്കലും സ്ക്രീനിൽ കാണിക്കാറില്ല എന്നും, താൻ അവതരിപ്പിച്ച കഥാപാത്രങ്ങളോ കടന്നുപോയ സാഹചര്യങ്ങളൊന്നും തനിക്ക് ജീവിതത്തിൽ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും താരം പറയുന്നു. ചെയ്ത കഥാപാത്രങ്ങൾ നിമിഷ ആണ് എന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്നും, താനാണ് ആ കഥാപാത്രങ്ങളിലൂടെ കടന്നു പോകുന്നു എങ്കിൽ ആ കഥാപാത്രങ്ങൾ പ്രതികരിച്ചതിന് ശക്തിയായി പ്രതികരിച്ചേനെ എന്നും,
ഗേറ്റ് ഇന്ത്യൻ കിച്ചണിലേതുപോലുള്ള അവസ്ഥ ഒന്നും എനിക്ക് വീട്ടിൽ പരിചയമേ ഇല്ല എന്നും എന്നാൽ ചുറ്റുവട്ടത്ത് ഒരുപാട് പേരുടെ ജീവിതം കാണുന്നുണ്ടെന്നും നിമിഷ പറഞ്ഞു.
ഇരുണ്ട നിറക്കാരെ വേർതിരിവോടെ കാണുന്ന അനുഭവം സിനിമയിലോ ജീവിതത്തിലോ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് നിറത്തെ കുറിച്ചുള്ള കമൻറുകൾ മനസ്സിനെ ബാധിക്കുന്നവർ ഉണ്ടാകാമെങ്കിലും ഞാൻ അതൊന്നും മൈൻഡ് ചെയ്യാറില്ല. അതുകൊണ്ട് തനിക്ക് വേർതിരിവ് തോന്നിയിട്ടില്ലെന്നും തന്റെ നിറത്തിലും ചർമത്തിലും വളരെ കംഫർട്ടബിൾ ആണെന്നും ആരെന്തു പറഞ്ഞാലും അതൊന്നും തന്നെ ബാധിക്കില്ലെന്നും നിമിഷ പറഞ്ഞു.
ഷോർട്സ് ഇട്ടാൽ വിമർശിക്കുന്നവരെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് അനാവശ്യ വിമർശനങ്ങൾ മൈൻഡ് ചെയ്യാറില്ല എന്നായിരുന്നു നിമിഷയുടെ മറുപടി. അവർ അവരുടെ തോന്നൽ പറയുന്നു അത് കാര്യമായിട്ട് എടുക്കണോ വേണ്ടയോ എന്നത് എൻറെ തീരുമാനം അല്ലേ. നേരിട്ട് ആരും ഒന്നും പറയില്ല. പറഞ്ഞാൽ അതിന് വളരെ നൈസായിട്ട് മറുപടി കൊടുക്കാൻ എനിക്കറിയാം എന്നും നിമിഷ പറഞ്ഞു.

