ജയറാമിന്റ നായികയായി മീരാജാസ്മിൻ തിരിച്ചെത്തുന്നു

രണ്ടായിരത്തി ഒന്നിൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരനിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് കൊണ്ട് മലയാളി മനസിൽ ഇടം നേടിയ പ്രിയപ്പെട്ട നടിയാണ് മീരാ ജാസ്മിൻ . ഇപ്പോഴിതാ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജയറാം ചിത്രത്തിലെ നായികയായി മീര തിരിച്ചെത്തുന്നു.
മീരാജാസ്മിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുത്തൻ ചിത്രങ്ങളിലൂടെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ മീരാജാസ്മിനെ ഏറെ കാലങ്ങൾക്ക് ശേഷം കാണാനായതിന്റ സന്തോഷത്തിലാണ് ആരാധകർ.

രണ്ടായിരത്തി ഒന്നിൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരനിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെല്ലാം അഭിനയം മികവ് പ്രകടിപ്പിച്ച മീര ജാസ്മിൻ വിവിധ ഭാഷകളിലായി അമ്പതോളം ചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരമാണ് മീരാജാസ്മിൻ ഒടുവിൽ അഭിനയിച്ച ചിത്രം . രണ്ടായിരത്തി നാലിൽ ടിവി ചന്ദ്രൻ സംവിധാനം ചെയ്ത പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ജയറാമും മീരാ ജാസ്മിനും നായികാ നായകൻമാരാകുന്ന സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ചിത്രീകരണം ജൂലായിലാണ് ആരംഭിക്കുന്നത്. സുഗീത് സംവിധാനം ചെയ്ത ഒന്നും മിണ്ടാതെ എന്ന ചിത്രത്തിലാണ് ജയറാമും മീരയും ഇതിനുമുമ്പ് ഒന്നിച്ച് അഭിനയിച്ചിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →