കൊച്ചി: കളമശ്ശേരി മുട്ടാര്‍ പുഴയില്‍ വൈഗയെന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പിതാവ് സനു മോഹന്‍ പിടിയില്‍. കര്‍ണാടകയില്‍ നിന്നാണ് 18/04/21ഞായറാഴ്ച ഉച്ചയോടെ ഇയാൾ പിടിയിലായത്. സനു മോഹനെ ഞായറാഴ്ച രാത്രിയിലോ ഏപ്രിൽ 19 തിങ്കളാഴ്ച രാവിലെയോ കൊച്ചിയിലെത്തിക്കും.
സനുമോഹനെ കൊച്ചി പോലീസ് കർണാടകയിൽ വിശദമായി ചോദ്യംചെയ്തുവരികയാണെന്നാണ് വിവരം. എന്നാൽ കൊച്ചി സിറ്റി പോലീസ് ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല. അല്പസമയം കൂടി കാത്തിരിക്കാനും വൈകാതെ വെളിപ്പെടുത്താമെന്നുമായിരുന്നു കൊച്ചി പോലീസിന്റെ പ്രതികരണം.
സനു കൊല്ലൂരില്‍ ആറ് ദിവസം ഒളിവില്‍ കഴിഞ്ഞതായി കണ്ടെത്തിയിരുന്നു. മൂകാംബികയില്‍ നിന്ന് കടന്ന സനു മോഹനായി പൊലീസ് അന്വേഷണം സമീപ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. സനുമോഹന്‍ സഞ്ചരിച്ചിരുന്ന വാഹനം കോയമ്പത്തൂരില്‍ നിന്ന് കണ്ടെത്തിയിരുന്നു. തമിഴ്‌നാട് പോലീസാണ് ഈ വിവരം അന്വേഷണ സംഘത്തെ വിവരമറിയിച്ചത്.
അതേസമയം, വൈഗയുടെ ശരീരത്തില്‍ നിന്ന് ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയെന്ന വാര്‍ത്ത പൊലീസ് സ്ഥിരീകരിച്ചു.

