തഷ്‌കെന്റ്; ഉസ്ബികിസ്ഥാനില്‍ നടക്കുന്ന ഏഷ്യന്‍ വെയ്റ്റലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മീരാഭായ് ചാനുവിന് റെക്കോഡും വെങ്കലമെഡലും. 205 കിലോ ഗ്രാം മിരാ ഭായ് ഉയര്‍ത്തിയത്. സ്നാച്ച്-86 കിലോ ഗ്രാം , ക്ലീന്‍ ആന്റ് ജെര്‍ക്ക് -119കിലോ ഗ്രാം എന്നീ വിഭാഗങ്ങളിലാണ് 205 കിലോ ഗ്രാം മീരാ ഉയര്‍ത്തിയത്. ആദ്യമായാണ് അന്താരാഷ്ട്ര തലത്തില്‍ ഈ വിഭാഗങ്ങളില്‍ മീരാ 200 ല്‍ കൂടുതല്‍ ഭാരം ഉയര്‍ത്തുന്നത്. 2017ല്‍ 48 കിലോ ഗ്രാം വിഭാഗത്തിലെ ലോക ചാംപ്യനാണ് മീരാ ഭായ്. ടോക്കിയോ ഒളിമ്പിക്സില്‍ താരം 49 കിലോഗ്രാം വിഭാഗത്തിലാണ് താരം മല്‍സരിക്കുന്നത്.
ഏഷ്യന്‍ വെയ്റ്റലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പ്:ചാനുവിന് റെക്കോഡും വെങ്കലമെഡലും
