പത്തനംതിട്ട: പുനലൂര്‍-പൊന്‍കുന്നം റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് റാന്നി ചെത്തോങ്കര പാലത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ റാന്നിക്കും മന്ദമരുതിക്കുമിടയില്‍ ഈ മാസം 20 മുതല്‍ ജൂണ്‍ 30 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഈ കാലയളവില്‍ പ്ലാച്ചേരി ഭാഗത്ത് നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചെല്ലയ്ക്കാട് ജംഗ്ഷനില്‍ നിന്നും റാന്നി ബൈപ്പാസ് റോഡ് വഴി മാമുക്ക് ജംഗ്ഷനില്‍ എത്തിയും പ്ലാച്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മേല്‍പറഞ്ഞ റോഡ് വഴി തിരിച്ചും കടന്നുപോകണമെന്ന് കെഎസ്ടിപി പൊന്‍കുന്നം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ഫോണ്‍ : 04828 206961.