കോപാ ഡെല്‍ റേ ഫൈനല്‍ 17/04/21 ശനിയാഴ്ച

മാഡ്രിഡ്: 17/04/21 ശനിയാഴ്ച നടക്കുന്ന സ്പാനിഷ് കോപാ ഡെല്‍ റേ ഫുട്ബോള്‍ ഫൈനലില്‍ ബാഴ്സലോണ അത്ലറ്റിക്കോ ബില്‍ബാവോയെ നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നു മുതലാണു ഫൈനല്‍.ബില്‍ബാവോയുടെ തട്ടകമായ ഒളിമ്പികോ ഡി സെവിയ സ്റ്റേഡിയത്തിലാണു മത്സരം. ഇരുവരും തമ്മില്‍ നടന്ന കഴിഞ്ഞ 20 മത്സരങ്ങളില്‍ 12 ലും ബാഴ്സയാണു ജയിച്ചത്. അവര്‍ സ്വന്തം തട്ടകത്തില്‍ ഏഴും എവേയില്‍ അഞ്ചും ജയങ്ങള്‍ കുറിച്ചു. മൂന്നു മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. അഞ്ചു ജയങ്ങളാണു ബീല്‍ബാവോ സ്വന്തമാക്കിയത്. അതില്‍ നാലെണ്ണെം സ്വന്തം തട്ടകത്തിലാണ്. ന്യൂ ക്യാമ്പില്‍ നടന്ന ഒരു മത്സരത്തില്‍ ജേതാവാകാനും അവര്‍ക്കായി. മെസിയുടെയും കോച്ച് റൊണാള്‍ഡ് കോയ്മാന്റെയും ഭാവിയും ഇന്നത്തെ കിരീട നേട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. കോപാ ഡെല്‍ റേയില്‍ മുത്തമിട്ടാല്‍ കോയ്മാന് ആശങ്കള്‍ കൂടാതെ ടീമിനെ തുടര്‍ന്നും പരിശീലിപ്പിക്കാം. മെസി തങ്ങളുമായുള്ള കരാര്‍ പുതുക്കുമെന്ന പ്രതീക്ഷയിലാണു ബാഴ്സ പ്രസിഡന്റ് ജോയാന്‍ ലാപോര്‍ട്ട. മെസിയും ബാഴ്സയും തമ്മിലുള്ള കരാര്‍ അവസാനിക്കാന്‍ കഷ്ടിച്ച് രണ്ടു മാസമാണു ശേഷിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →