തുടർച്ചയായി മൂന്നാം ദിവസവും രണ്ട് ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം

ന്യൂഡൽഹി: എല്ലാ നിയന്ത്രണങ്ങളെയും മറികടന്ന് രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. 16/04/21 വെള്ളിയാഴ്ച വൈകിട്ട് അവസാനിച്ച 24 മണിക്കൂറിനിടെ 2,34,692 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്.

1341 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,75,649 ആയി ഉയർന്നു.

ഇതേ 24 മണിക്കൂറിനിടെ 1,23,354 പേർ കോവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,26,71,220 ആയി. 16,79,740 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തർപ്രദേശിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. മുഖാവരണം ധരിക്കാതെ പൊതുസ്ഥലങ്ങളിൽ എത്തുന്നവർക്കുള്ള പിഴത്തുക ഇരട്ടിയാക്കി. ആദ്യതവണ പിടിക്കപ്പെടുന്നവർ 1000 രൂപയും വീണ്ടും പിടിക്കപ്പെട്ടാൽ 10,000 രൂപയും അടയ്ക്കണം. രാജസ്ഥാൻ 16/04/21 വെള്ളിയാഴ്ച വൈകീട്ട് ആറുമുതൽ 19/04/21 തിങ്കളാഴ്ച രാവിലെ അഞ്ചുവരെ കർഫ്യൂ ഏർപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →