താനെയില്‍ ഫാക്ടറിയുടെ ഭിത്തി ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ പവര്‍ ലൂം ഫാക്ടറിയുടെ ഭിത്തി ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു.മന്‍സുഖ് ഭായ് (45), റാഞ്ചോഡ് പ്രജാപതി (50), ഭഗവാന്‍ ജാദവ് (55) എന്നിവരാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കെ പവര്‍ലൂം ഫാക്ടറിയുടെ കോമ്പൗണ്ട് മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ടാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റവര്‍ പ്രാദേശിക ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് താനെ മുനിസിപ്പല്‍ കോര്‍പറേഷന്റെ റീജ്യനല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെല്‍ (ആര്‍ഡിഎംസി) മേധാവി സന്തോഷ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →