ഹോങ്കോങ്ങ് : 2019ല്‍ ഹോങ്കോങ്ങില്‍ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് രാജ്യത്തെ ഏറ്റവും വലിയ മാധ്യമ സാമ്രാജ്യത്തിന്റെ ഉടമയും ശതകോടീശ്വരനുമായ ജിമ്മിലായ്ക്ക് ഹോങ്കോങ്ങ് കോടതി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. രാജ്യത്തെ മുന്‍നിര ടാബ്ലോയിഡാണ് ആപ്പിള്‍ ഡെയിലി. കടുത്ത ചൈനീസ് വിമര്‍ശകനാണ് ജിമ്മി. അടുത്തിടെ ചൈന ഹോങ്കോങ്ങില്‍ പിടിമുറുക്കിയതിന് പിന്നാലെയാണ് വിമര്‍ശകരെ തെരഞ്ഞുപിടിച്ച് ജയിലിലടക്കാന്‍ തുടങ്ങിയത്.ഒരു വര്‍ഷം മുമ്പ് നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് വേറെയും പ്രമുഖരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
2019 ആഗസ്റ്റ് 18ന് നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തെന്നാണ് 73 കാരനായ ജിമ്മി ലായ്ക്കെതിരെയുളള കേസ്. ആഗസ്റ്റ് 31ലെ സമരവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കുകൂടി ശിക്ഷ വിധിച്ചിട്ടുണ്ട്. നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത ജിമ്മി ജയിലില്‍ നിന്നയച്ച കത്തിന്റെ കയ്യെഴുത്തുരൂപം കഴിഞ്ഞ ദിവസം ആപ്പിള്‍ ഡെയ്ലി പ്രസിദ്ധീകരിച്ചിരുന്നു. ‘സത്യം അന്വേഷിക്കല് മാധ്യമ പ്രവര്‍ത്തകരെന്ന നിലക്ക് നമ്മുടെ ബാധ്യതയാണ് അനീതി നിറഞ്ഞ പ്രലോഭനങ്ങള്‍ നമ്മെ അന്ധരാക്കാത്തിടത്തോളം, തിന്മയെ ജയിക്കാന്‍ വിടാത്തിടത്തോളം നാം നമ്മുടെ ഉത്തരവാദിത്തമാണ് നിര്‍വഹിക്കുന്നത്. ജിമ്മി കത്തില്‍ കുറിച്ചു.

