ന്യൂഡല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. 2021 ഏപ്രില്‍ 18ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റി വച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വര്‍ദ്ധന്‍ പറഞ്ഞു. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് പരീക്ഷ മാറ്റി വച്ച വിവരം മന്ത്രി അറിയച്ചത്. നമ്മുടെ യുവമെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ നന്മ ഓര്‍ത്തിട്ടാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.