ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജി എംആര്‍ ഷായുടെ വസതിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നേതൃത്വം നല്‍കുന്ന ബെഞ്ചില്‍ കേസ് നടക്കുന്നതിനിടെ ജസ്റ്റിസ് ഷാ തന്നെയാണ് വീട്ടിലെ എല്ലാ ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവെച്ചത്. തുടര്‍ന്ന് ഉച്ചക്ക് രണ്ടുമണിയോടെ കോടതി പിരിഞ്ഞു. ഏതാനും ദിവസം മുന്‍പ് സുപ്രീം കോടതിയിലെ നാല്‍പതോളം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.