ലണ്ടന്‍: കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് താരമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ വിഡ്സന്‍ തെരഞ്ഞെടുത്തു. 2010-2020 കാലഘട്ടത്തിലെ ഏറ്റവും മികച്ച ഏകദിന താരമാണു കോഹ്ലി. 2011 ല്‍ ലോകകപ്പ് നേടിയതും എല്ലാ ഫോര്‍മാറ്റിലും കുറിച്ച മികച്ച പ്രകടനവുമാണ് കോഹ്ലിക്ക് പുരസ്‌കാരം നേടി ക്കൊടുത്തത്. 2010 മുതല്‍ 2020 വരെ കോഹ്ലി 11000 ലധികം റണ്ണും നേടിയിട്ടുണ്ട്. 60 ശരാശരിയില്‍ 42 സെഞ്ചുറികളും ഇന്ത്യന്‍ നായകന്‍ നേടി. ലോകകപ്പിനു രണ്ടു വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍സ് ട്രോഫിയിലും ജേതാവായി. ഫൈനലിലെ ടോപ് സ്‌കോററും കോഹ്ലിയായിരുന്നു. 1971 മുതല്‍ ഉള്ള ദശകത്തിലെ അഞ്ച് ക്രിക്കറ്റ് താരങ്ങളെയാണ് വിസ്ഡന്‍ തെരഞ്ഞെടുത്തത്. കോഹ്ലിയെ കൂടാതെ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കൂടി ഈ അഞ്ച് പേരുടെ പട്ടികയില്‍ ഇടം നേടി. 1983 ല്‍ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച നായകന്‍ കപില്‍ ദേവും 1990 കളില്‍ ബാറ്റിംഗ് വിസ്മയം തീര്‍ത്ത മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുമാണ് മറ്റു താരങ്ങള്‍. ദശകത്തിലെ ടെസ്റ്റ് ടീം: അലിസ്റ്റര്‍ കുക്ക്, ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍, വിരാട് കോഹ്ലി (നായകന്‍), സ്റ്റീവ് സ്മിത്ത്, കുമാര്‍ സംഗക്കാര, ബെന്‍ സ്റ്റോക്സ്, ആര്‍. അശ്വിന്‍, ഡെയ്ല്‍ സ്റ്റെയിന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്സണ്‍.