ആലപ്പുഴ: അഭിമന്യു വധക്കേസിൽ ഒരു പ്രതി കൂടി പൊലീസ് പിടിയിലായി. വള്ളികുന്നം സ്വദേശി ജിഷ്ണുവാണ് എറണാകുളം രാമമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. 16/04/21 വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇയാളെ അറസ്റ്റു ചെയ്തത്.
കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ദത്ത് വെള്ളിയാഴ്ച രാവിലെ പൊലീസിൽ കീഴടങ്ങിയിരുന്നു. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിയാണ് പ്രതി കീഴടങ്ങിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
14/04/21 ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയത്.