‘മറ്റെന്തും സഹിക്കാം എന്നാൽ താൻ ചാരക്കേസ് പ്രതിയാണെന്ന് സഹപ്രവർത്തകർ തന്നെ ആരോപിക്കുക എന്നത് സഹിക്കാൻ കഴിയില്ല’ കരുണാകരൻ പറഞ്ഞതായി പി സി ചാക്കോ

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീംകോടതി ഉത്തരവിന് പിന്നാലെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി മുൻ കോൺഗ്രസ് നേതാവ് പിസി ചാക്കോ. ചാരക്കേസ് ഗൂഢാലോചനയില്‍ ആദ്യം ചോദ്യം ചെയ്യേണ്ടത് എകെ ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയുമാണ്. നിഷ്പക്ഷമായ ഒരന്വേഷണമാണ് നടക്കുന്നതെങ്കില്‍ അത് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും ആരംഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 16/04/21 വെള്ളിയാഴ്ച ഒരു വാർത്താ ചാനലിനോടായിരുന്നു പിസി ചാക്കോയുടെ പ്രതികരണം

‘മറ്റെന്തും സഹിക്കാം എന്നാല്‍ താന്‍ ചാരക്കേസ് പ്രതിയാണെന്ന് സഹപ്രവര്‍ത്തകര്‍ തന്നെ ആരോപിക്കുക എന്നത് സഹിക്കാന്‍ കഴിയില്ലെന്നും ഇതെല്ലാം ആന്റണിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും അറിവോടെയായിരുന്നുവെന്ന് കരുണാകരന്‍ തന്നെ ‘ പറഞ്ഞിട്ടുണ്ടെന്നും പി സി ചാക്കോ ആരോപിച്ചു. അവര്‍ നടത്തിയ ഗൂഢാലോചനയ്ക്കും ശ്രീവാസ്തവയ്‌ക്കെതിരെ സിബി മാത്യൂവിനെ പോലൊരുദ്യോഗസ്ഥന്‍ നടത്തിയ ഗൂഢാലോചനയ്ക്കും ബലിയാടാകേണ്ടി വന്നത് ഇന്ത്യയിലെ പ്രഗല്‍ഭനായ ശാസ്ത്രജ്ഞനാണ്.

കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപിസത്തെ തടയാന്‍ അന്നും ഹൈക്കമാന്‍ഡിന് കഴിഞ്ഞിരുന്നില്ല. രാഷ്ട്രീയ നേതൃത്വത്തേയും സിബി മാത്യൂസിനേയും ചോദ്യം ചെയ്യണമെന്നും എങ്കില്‍ മാത്രമേ ഇതിന് പിന്നിലെ ചുരുള്‍ അഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →