വനം വകുപ്പുദ്യാഗസ്ഥനില്‍ നിന്ന് രേഖകളില്ലാത്ത 85,000രൂപ പിടികൂടി

കോഴിക്കോട്: വനം വകുപ്പിലെ ഉന്നതോദ്യോഗസ്ഥനില്‍ നിന്ന് രേഖകളില്ലാത്ത 85,000 രൂപ പിടികൂടി. സോഷ്യല്‍ ഫോറസ്ട്രി അഡീഷണല്‍ പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ പ്രദീപ് കുമാറില്‍ നിന്നാണ് വിജിലന്‍സ് പണം പിടികൂടിയത്.

കണ്ണൂരില്‍ നിന്ന് മടങ്ങവെ വടകര കൈനാട്ടിയില്‍ വച്ച് ഇദ്ദേഹം സഞ്ചരിച്ചകാറില്‍ വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത് .പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ സമയം അനുവദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →