ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 14 സ്വകാര്യ ആശുപത്രികളെ സമ്പൂര്‍ണ കൊവിഡ് ആശുപത്രികളാക്കി കെജരിവാള്‍ സര്‍ക്കാര്‍.സംസ്ഥാനത്ത് രോഗികളുടെ എണ്ണ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.സരിത വിഹാറിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി, സര്‍ ഗംഗാ റാം ആശുപത്രി, ഹോളി ഫാമിലി ആശുപത്രി, മാക്‌സ് എസ്എസ് ആശുപത്രി, ഷാലിമാര്‍ ബാഗിലെ ഫോര്‍ട്ടിസ് അടക്കുള്ളവയില്‍ ഇനിയുള്ള ദിവസങ്ങളില്‍ കൊവിഡ് രോഗികള്‍ക്കുള്ള ചികിത്സ മാത്രമെ ലഭിക്കു.19 സ്വകാര്യ ആശുപത്രികളിലെ ഐസിയു കിടക്കകളുടെ 80 ശതമാനമെങ്കിലും കൊവിഡുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി നീക്കിവയ്ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 82 സ്വകാര്യ ആശുപത്രികള്‍ അവിടെയുള്ള ഐസിയു കിടക്കകളില്‍ 60 ശതമാനമെങ്കിലും കൊവിഡ് രോഗികള്‍ക്കായി നീക്കിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം 101 സ്വകാര്യ ആശുപത്രികളോട് ലഭ്യമായ കിടക്കകളില്‍ 60 ശതമാനമെങ്കിലും കൊവിഡുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി നീക്കിവയ്ക്കാനും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡിജിഎച്ച്എസ്) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയില്‍ 14 സ്വകാര്യ ആശുപത്രികളെ സമ്പൂര്‍ണ കൊവിഡ് ആശുപത്രികളാക്കി
