കോവിഡ്: 1,700 പോയിന്റ് ഇടിഞ്ഞ് സെന്‍സെക്സ്

ന്യൂഡല്‍ഹി: ഒരിടവേളകയ്ക്കു ശേഷം രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത് ഓഹിരി വിപണിയിലും പ്രതിഫലിക്കുന്നു. വീണ്ടും രാജ്യം ലോക്ക്ഡൗണിലേക്കു നീങ്ങുമോയെന്ന ആശങ്ക കാരണം വിപണികളില്‍ അനുഭവപ്പെട്ട വില്‍പ്പനസമ്മര്‍ദവും ലാഭമെടുപ്പും സെന്‍സെക്സ് 1,700 പോയിന്റ് ഇടിച്ചു താഴ്ത്തി.24 മണിക്കൂറിനുള്ളില്‍ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.68 ലക്ഷം പിന്നിട്ടെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. സെന്‍സെക്സ് 1,708 പോയിന്റ് തകര്‍ന്ന് 47,883ലും നിഫ്റ്റി 524 പോയിന്റ് താഴ്ന്ന് 14,311ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ഇതോടെ നിക്ഷേപകര്‍ക്കുണ്ടായ നഷ്ടം 10 ലക്ഷം കോടിയോളമാണ്.ബാങ്ക്, വാഹനം ഓഹരികളാണ് കനത്ത വില്‍പ്പന സമ്മര്‍ദം നേരിട്ടത്. രാജ്യാന്തര വിപണികളുടെ മെല്ലേപ്പോക്കും വിദേശനിക്ഷേപകരുടെ പിന്‍മാറ്റവും പ്രാദേശിക വിപണികള്‍ക്കു വെല്ലുവിളിയായി. ഡോളറിനെതിരേ രൂപയുടെ മൂല്യം തകരുന്നതും ഓഹരികളില്‍ പ്രതിഫലിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →