ഹൈദരാബാദ്: നോമ്പുകാലത്തും വാക്സിന് സ്വീകരിക്കാമെന്നും ഉപവാസത്തിലൂടെ കോവിഡ് വ്യാപനമുണ്ടാകില്ലെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). ഉപവാസ വേളയിലും വാക്സിന് കുത്തിവയ്പ്പെടുക്കാം. വാക്സിനേഷനെ പോഷണ പൂരകങ്ങളുടെ പട്ടികയില്‍ മുസ്ലിം മതപണ്ഡിതര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മരുന്ന് ഞരമ്പില്‍ കുത്തിവയ്ക്കുന്നതിനാല്‍ അത് ഉപവാസം അസാധുവാക്കുന്നില്ലെന്നു വിവിധ രാജ്യങ്ങളിലെ മതപണ്ഡിതര്‍ അംഗീകരിച്ചിട്ടുള്ളതാണെന്നും ഡബ്ല്യു.എച്ച്.ഒ. ചൂണ്ടിക്കാട്ടി. റമദാന് വ്രതാനുഷ്ഠാനവുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ച നിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നോമ്പുകാലത്തും വാക്സിന് സ്വീകരിക്കാമെന്ന് ലോകാരോഗ്യ സംഘടന
