ലിങ്കെഡ് ഇന്‍ 500 ദശലക്ഷം പേരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍

ബംഗളൂരു: പ്രമുഖ സോഷ്യല്‍മീഡിയ ആപ്പായ ലിങ്കെഡ് ഇന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത 500 ദശലക്ഷം ഉപഭോക്താക്കളുടെയും വിവരങ്ങള്‍ ചോര്‍ത്തി വില്‍ക്കാന്‍ വച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ആകെ ഉപഭോക്താക്കളില്‍ മൂന്നില്‍ രണ്ടു പേരുടേയും വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് കണക്കാക്കുന്നത്.

പേര് ,ഇ-മെയില്‍,ഫോണ്‍ നമ്പര്‍, ജോലിസ്ഥലം, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങള്‍ എന്നിവയെല്ലാം ചോര്‍ത്തപ്പെട്ടിട്ടുളളതായി സൈബര്‍ ന്യൂസ് റിപ്പോര്‍ട്ടുചെയ്യുന്നു. ഡാര്‍ക്ക് വെബില്‍ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഡാറ്റാ വില്‍പ്പനക്കു വച്ചതിന് പിന്നാലെയാണ് ഈ വിവരവും പുറത്തുവന്നത്.

എന്നാല്‍ ഇത് ലിങ്കെഡ് ഇന്‍ ഡാറ്റാ ബ്രീച്ചല്ലെന്നാണ് കമ്പനിയുടെ വാദം. സ്‌ക്രാപ്പ് വിഭാഗത്തില്‍ പെടുന്ന വിവരങ്ങളാണ് പുറത്തുപോയത്.സ്വകാര്യ വ്യക്തികളുടെ പബ്ലിക്കായി കാണാനാവാത്ത വിവരങ്ങള്‍ ഒന്നും പുറത്തുപോയിട്ടില്ലെന്നാണ് തങ്ങള്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായതെന്നും കമ്പനി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →