ജഗന്‍മോഹന്റെ സഹോദരി ഷര്‍മ്മിളയുടെ പാര്‍ട്ടി പ്രഖ്യാപനം ജൂലൈ എട്ടിന്

ഹൈദരാബാദ്: തെലങ്കാനയില്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ്. ഷര്‍മിള റെഡ്ഡിയുടെ പാര്‍ട്ടി പ്രഖ്യാപനം ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജന്മവാര്‍ഷികദിനമായ ജൂലൈ എട്ടിന്. കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാവുമെന്ന് അറിയിച്ചെങ്കിലും തീരുമാനം മാറ്റുകയായിരുന്നു. അമ്മ വൈ.എസ്. വിജയലക്ഷ്മിയുടെ പിന്തുണയോടെയാണ് ഷര്‍മിളയുടെ രാഷ്ട്രീയപ്രവേശം. തെലങ്കാനയിലെ ജനങ്ങളെ സേവിക്കാനുള്ള മകളുടെ തീരുമാനത്തില്‍ താന്‍ സന്തുഷ്ടയാണെന്ന് വിജയലക്ഷ്മി പ്രതികരിച്ചു. പിതാവിന്റെ മനക്കരുത്തും ധൈര്യവുമാണ് മകള്‍ക്കുമുള്ളതെന്നും അവര്‍ പറഞ്ഞു. ഷര്‍മിള പ്രഖ്യാപിച്ചതോടെ സഹോദരിയുമായി ജഗന്‍മോഹന്‍ അകന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →