വർഗീയ വിദ്വേഷ പരാമർശം, നന്ദീഗ്രാമിലെ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്

പശ്ചിമ ബംഗാൾ : നന്ദീഗ്രാമിലെ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിയുടെ പ്രസംഗത്തിലെ വർഗീയ വിദ്വേഷ പരാമർശത്തിൽ നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. 24 മണിക്കൂറിനകം പ്രതികരിക്കണം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച(08/04/21) വൈകിട്ട് അയച്ച നോട്ടീസിൽ ആവശ്യപ്പെടുന്നത്.

സിപിഐ-എംഎൽ സെൻട്രൽ കമ്മിറ്റി അംഗം സുനിത കൃഷ്ണനാണ് കഴിഞ്ഞ മാസം സുവേന്ദു നന്ദിഗ്രാമിൽ നടത്തിയ പ്രസംഗത്തിനെതിരെ പരാതി നൽകിയത്.

മമതാ ബാനര്‍ജിയെ വിജയിപ്പിച്ചാൽ അവർ ബംഗാളിനെ ‘മിനി പാകിസ്താൻ’ ആക്കി മാറ്റുമെന്നായിരുന്നു സുവേന്ദു അധികാരി പറഞ്ഞത്. മമതക്ക് മുസ്ലിം പ്രീണനമെന്ന് ആരോപിച്ച് മമതയെ ‘ബീഗം’ എന്നും സുവേന്ദു വിശേഷിപ്പിച്ചിരുന്നു. ഈ പരാമർശങ്ങളാണ് സുവേന്ദുവിനെതിരെ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →