മുംബൈ: കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ആശുപത്രി വിട്ടു. വീട്ടിലെത്തിയ കാര്യം സച്ചിന്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച ആരാധകര്‍ക്കും പരിചരിച്ച മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. താന്‍ വിശ്രമിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്നുവെന്നും ഇനി കുറച്ചു ദിവസങ്ങളില്‍ സ്വയം നിരീക്ഷണത്തില്‍ തുടരുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മാര്‍ച്ച് 27നാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന്, ആറ് ദിവസങ്ങള്‍ക്ക് ശേഷം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം മുന്‍കരുതലെന്ന നിലക്ക് ആശുപത്രിയിലേക്ക് മാറുകയായിരുന്നു. വീട്ടിലെത്തി ഐസൊലേഷനില്‍ കഴിയുകയാണ് താരം.