ഛത്തീസ്ഗഡില്‍ ബന്ദിയാക്കിയ കോബ്രാ കമാന്‍ഡോയെ മോചിപ്പിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബസ്തറില്‍ ഏറ്റുമുട്ടലിനിടെ ബന്ദിയാക്കിയ കോബ്രാ കമാന്‍ഡോയെ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. സി.ആര്‍.പി.എഫ്. കോബ്രാ കമാന്‍ഡോ രാകേശ്വര്‍ സിങ് മാനസിനെയാണ് മോചിപ്പിച്ചത്. രാകേശ്വര്‍ സിങ് തങ്ങളുടെ കസ്റ്റഡിയില്‍ സുരക്ഷിതനാണെന്നു മാവോയിസ്റ്റുകളുടെ ദണ്ഡകാരണ്യ സ്പെഷല്‍ സോണ്‍ കമ്മിറ്റി അംഗമായ വികല്‍പ്പ് നേരത്തെ അറിയിച്ചിരുന്നു. വനത്തിലെ താല്‍ക്കാലിക ക്യാമ്പിനുള്ളില്‍ നീല പടുതയില്‍ രാകേശ്വര്‍ ഇരിക്കുന്ന ചിത്രവും ഇവര്‍ പുറത്ത് വിട്ടിരുന്നു. നൂറ് മണിക്കൂറിലേറെ സൈനികനെ മാവോയിസ്റ്റുകള്‍ തടവില്‍ വെച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ബിജാപ്പുര്‍- സുഖ്മ അതിര്‍ത്തിയില്‍ തേക്കുല്‍ഗുഡയില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് രാകേശ്വറിനെ കാണാതായത്. ഏറ്റുമുട്ടലില്‍ ജില്ലാ റിസര്‍വ് ഗാര്‍ഡുകള്‍ ഉള്‍പ്പെടെ 22 ജവന്മാര്‍ വീരമൃത്യു വരിച്ചു. 31 പേര്‍ക്കു പരുക്കേറ്റു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →