കുറവിലങ്ങാട് : കുറവിലങ്ങാട് കടപ്ലാമറ്റത്ത് 06/04/21 തെരഞ്ഞെടുപ്പു ദിനത്തില്‍ ഒരാള്‍ മരിക്കാനിടയായത് വിഷം ഉളളില്‍ ചെന്നതിലാണെന്ന് കണ്ടെത്തല്‍. കടപ്ലാമറ്റം ചുമടുതാങ്ങി ചിരട്ടാപ്പുറം രവീന്ദ്രന്‍ (50) മരിച്ച സംഭവത്തിലാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. സെന്റ് ആന്റണീസ് സ്‌കൂളില്‍ പ്രവര്‍ത്തിച്ച പോളിംഗ് സേറ്റേഷനോട് ചേര്‍ന്നുളള കോഴിഫാമിലായിരുന്നു രവീന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പത്തരയോടെ ആയിരുന്നു സംഭവം.
കോഴിഫാമിലുണ്ടായിരുന്ന വിഷദ്രാവകം കഴിച്ചതിലൂടെയാവാം മരണമെന്ന് ആദ്യമേ അന്വേഷണ സംഘം സംശയം പ്രകടിപ്പിച്ചിരുന്നു. കോഴിഫാമില്‍ തറ ശുചീകരിക്കുന്നതിനുപയോഗിക്കുന്ന വെളുത്ത ദ്രാവകമാണ് കഴിച്ചതെന്ന് പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആദ്യ സൂചനകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. ദ്രാവകം കോഴിഫാമില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു.
വിഷമദ്യം കവിച്ചാണ് രവീന്ദ്രന്‍റെ മരണമെന്ന ആക്ഷേപവുമായി യൂഡിഎഫ് നേതൃത്വും രംഗത്തെത്തിയിരുന്നു. മദ്യമാണെന്ന് കരുതി കീടനാശിനി കഴിച്ചതാവാമെന്നാണ് വിലയിരുത്തല്‍ . അവശ നിലയില്‍ കണ്ടെത്തിയ രവീന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 7.4.2021 നാണ് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ നടപടികല്‍ പൂര്‍ത്തീകരിച്ചത്. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍