ഉണ്ണി മുകുന്ദന്റെ മേപ്പടിയാൻ, ആദ്യ ഗാനം പുറത്ത്

ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണിമുകുന്ദൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് മേപ്പടിയാൻ . വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് നായകൻ. ഈ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഒരു സസ്പെൻസ് ത്രില്ലറായ ഈ ചിത്രത്തിൽ അഞ്ചു കുര്യൻ ആണ് നായികയായി എത്തുന്നത് . അജു വർഗീസ്, ഇന്ദ്രൻ , സൈജുകുറുപ്പ്, വിജയ് ബാബു, കലാഭവൻ ഷാജോൺ , എന്നിവർ പ്രധാന താരങ്ങളായി എത്തുന്നു. രാഹുൽ സുബ്രഹ്മണ്യൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റ ഛായാഗ്രഹകൻ നീൽ ഡി കുഞ്ഞയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →