ആരാധകർക്ക് എന്നും ആവേശം പകരുന്ന നടനാണ് അല്ലു അർജുൻ. ഇപ്പോഴിതാ കള്ളക്കടത്തുകാരൻ പുഷ്പരാജിന്റെ വേഷത്തിൽ പുഷ്പ യിലൂടെ അല്ലുഅർജുൻ എത്തുന്നു. ചിത്രത്തിൻറെ ഇൻട്രൊഡക്ഷൻ വീഡിയോ പുറത്തുവിട്ടു. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ഈ ചിത്രത്തിൽ നായികയായി എത്തുന്നത് രശ്മിക മന്ദാന യാണ് . മലയാളികളുടെ പ്രിയപ്പെട്ട നടൻ ഫഹദ് ഫാസിലും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മലയാളിയായ റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന് ശബ്ദമിശ്രണം നൽകിയിരിക്കുന്നത്. തെലുങ്കി നോടൊപ്പം തന്നെ തമിഴ്, ഹിന്ദി, കന്നഡ, മലയാളം, എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ധനഞ്ജയ്, സുനിൽ , അജയഘോഷ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം : ദേവി ശ്രീപ്രസാദ്, ക്യാമറ : മിറോസ്ല കുബ ബ്രോസ്ക്, എഡിറ്റിംഗ് : കാർത്തിക ശ്രീനിവാസ് , ഫൈറ്റ് മാസ്റ്റേഴ്സ് : പീറ്റർ ഹെയിൻ, രാം ലക്ഷ്മൺ, മേക്കപ്പ്: നാനി ഭാരതി , കോസ്റ്റ്യും : ദീപലിനൂർ, സഹസംവിധാനം : വിഷ്ണു, പിആർഒ: ആതിര ദിൽജിത്ത് എന്നിവർ നിർവഹിക്കുന്നു.
പുഷ്പയിലൂടെ അല്ലുഅർജുൻ എത്തുന്നു.. കൂടെ ഫഹദ് ഫാസിലും
