ഐ.പി.എല്‍: 14-ാം എഡിഷനു 09/04/21 വെള്ളിയാഴ്ച തുടക്കം

ചെന്നൈ: കോവിഡ് രണ്ടാം തരംഗമുയര്‍ത്തുന്ന ആശങ്കയ്ക്കിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ 14-ാം എഡിഷനു 09/04/21 വെള്ളിയാഴ്ച തുടക്കം. മൂന്നു മാസത്തെ ചുരുങ്ങിയ ഇടവേളയിലാണ് ക്രിക്കറ്റിന്റെ ചെറുപൂരത്തിലെ ജനപ്രിയ ലീഗിന് വീണ്ടും കൊടിയേറുന്നതെന്ന അപൂര്‍വതയുമുണ്ട്.ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന മുംബൈ ഇന്ത്യന്‍സും ഇതുവരെ കിരീടം കിട്ടാക്കനിയായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടനമത്സരം. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണു മത്സരത്തുടക്കം.ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഏകദിന വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ഉദ്ഘാടന മത്സരത്തിലെ ടീമുകളുടെ നായകന്‍മാര്‍. ജയത്തോടെ ടൂര്‍ണമെന്റിനു തുടക്കമിടാനാകും കോഹ്ലിയും രോഹിതും ആഗ്രഹിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →