കടവത്തൂരിലേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്, അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

കണ്ണൂർ: കടവത്തൂരിലെ മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്. പത്തിലധികം വരുന്ന സംഘമാണ് കൊല നടത്തിയതെന്നും ഇവരെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ 07/04/21ബുധനാഴ്ച പറഞ്ഞു.

ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ദിവസം പ്രദേശത്ത് നടന്ന അക്രമസംഭവങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം.

06/04/21ചൊവ്വാഴ്ച രാത്രി എട്ടരയോടെ പാനൂർ മുക്കിൽപീടികയിൽ വച്ചാണ് മൻസൂറിനും സഹോദരൻ മുഹ്‌സിനും നേരെ ആക്രമണമുണ്ടായത്. ആക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →