കണ്ണൂര്‍: കടവത്തൂരിൽ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ പരമല്ലെന്നാണ് മനസ്സിലാക്കുന്നതെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍.
പ്രാദേശിക വിഷയമാണെന്നാണ് കരുതുന്നതെന്നും രാഷ്ട്രീയമായി അക്രമ പ്രവര്‍ത്തനങ്ങള്‍ വരാതിരിക്കാനുള്ള ജാഗ്രതയാണ് എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും എ വിജയരാഘവന്‍ 07/04/21ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപിയും യുഡിഎഫും ശ്രമിച്ചു. കൂടുതല്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് ബിജെപിയായിരുന്നു. ചിലയിടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ ബിജെപി തടയുകയും ചെയ്‌തെന്ന് എ വിജയരാഘവന്‍ പറഞ്ഞു.