പലിശ നിരക്കില്‍ മാറ്റംവരുത്താതെ ആര്‍ബിഐയുടെ പണ-വായ്പ നയം

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നത് പരിഗണിച്ച് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പലിശ നിരക്കില്‍ മാറ്റംവരുത്താതെ ആര്‍ബിഐയുടെ പണ-വായ്പ നയം. പലിശ നിരക്ക് ഉയര്‍ത്തുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്കു വിഘാതമാകുമെന്നതടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തിയതിനു ശേഷമാണ് സമിതി നിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന് തീരുമാനിച്ചത്. റിപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും നിലനിര്‍ത്തും. ഈ സമ്പത്തിക വര്‍ഷം 10.5 ശതമാനം വളര്‍ച്ചാ നിരക്കിലേക്ക് എത്തിക്കാനാകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.നിരക്കില്‍ മാറ്റം വരുത്താത്തതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാതമായ ജൂണ്‍ വരെ വായ്പ- നിക്ഷേപ പലിശയില്‍ മാറ്റമുണ്ടാവില്ല. പണപ്പെരുപ്പ നിരക്കുകള്‍ ഉയരുന്നത് വെല്ലുവിളിയാണെന്ന് പണനയ രൂപീകരണ സമിതി വിലയിരുത്തി. 2020 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ 5.2 ശതമാനം നിരക്കിലായിരുന്നു ഉപഭോക്തൃ വില സൂചിക.ആര്‍ബിഐയുടെ ത്രിദിന നയ രൂപീകരണ സമിതി യോഗത്തിനു ശേഷമാണ് ഗവര്‍ണര്‍ നയ പ്രവ്യാപനം നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →