ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ളയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മുമ്പ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനുമുമ്പ് മാര്‍ച്ച് 30ന് കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹം ഹോം ഐസൊലേഷനിലായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ മൂന്നിന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രോഗ തീവ്രത കുറയുമ്പോള്‍ ചിലപ്പോള്‍ നെഗറ്റീവ് ആയേക്കാമെന്നും പരിഭ്രമിക്കാനില്ലെന്നും ഫറൂഖ് അബ്ദുള്ളയുടെ മകന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. മാര്‍ച്ചില്‍ അദ്ദേഹം കൊവിഡ് വാക്സിന് സ്വീകരിച്ചിരുന്നു.
ഫറൂഖ് അബ്ദുള്ളയ്ക്ക് വീണ്ടും കൊവിഡ്
