സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ കൂടോത്രം ചെയ്ത മുട്ട വെച്ചെന്ന് പരാതി

കൊല്ലം: കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ മുട്ട കൂടോത്രം ചെയ്ത് വെച്ചെന്ന പരാതിയുമായി യുഡിഎഫ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂരിന്റെ വീട്ടുപറമ്പിന് സമീപമുളള പ്ലാവിന്റെ ചുവട്ടിലാണ് കൂടോത്രം ചെയ്തതെന്ന തോന്നിപ്പിക്കുന്ന തരത്തിലുളള മുട്ടകള്‍ കണ്ടെത്തിയത്. വാഴയിലയില്‍ വച്ച നിലയില്‍ കണ്ട മുട്ടയില്‍ ഒരു ഭാഗത്ത് ശത്രു എന്നും മറുവശത്ത ഓം എന്നും എഴുതിയിരിക്കുന്നു. ഒരു മുട്ടയില്‍ ചുവന്ന നൂല്‍ കെട്ടിയിട്ടുണ്ട്. 04/04/21 ഞായറാഴ്ച രാവിലെയാണ് മുട്ടകളും നാരങ്ങകളും കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →