മാവോവാദികളുമായുളള ഏറ്റുമുട്ടലില്‍ 5 സൈനീകര്‍ കൊല്ലപ്പെട്ടു

ബൈജാപൂര്‍: ഛത്തീസ്ഗഡിലെ ബൈജാപ്പൂരില്‍ മാവോവാദികളുമായുളള ഏറ്റുമുട്ടലില്‍ അഞ്ച് സൈനീകര്‍ കൊല്ലപ്പെട്ടു. നിരവധി സൈനീകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാവോ വാദി സാന്നിദ്ധ്യമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സുക്മ-ബൈജാപ്പൂര്‍ അതിര്‍ത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏതാനും മാവോ വാദികളും കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

എസ്ടിഎഫ് ,ഡിആര്‍ജി,സിആര്‍പിഎഫ്,കോബ്ര എന്നീ വിഭാഗങ്ങളില്‍ നിന്നുളള നാനൂറോളം പേരാണ് ഓപ്പറേഷനായി ഈ മേഖലയിലേക്ക് പോയത്. സൈന്യത്തിന് നേരെ മാവോവാദി സംഘം വെടിയുതിര്‍ത്തതോടെ സൈന്യവും തിരിച്ചടിച്ചു. സംഭവ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. നിരവധി ആംബുലന്‍സുകളും സൈനീക ഹെലികോപ്റ്ററുകളും സ്ഥലത്തെത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →